കുമരകത്ത് പാലിയേറ്റീവ് രോഗികളുടെ സംഗമം സംഘടിപ്പിച്ചു

കോട്ടയം: പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കുമരകം ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് രോഗികളുടെ സംഗമം സ്പർശം സംഘടിപ്പിച്ചു. കുമരകം സാംസ്‌കാരിക നിലയത്തിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു.
പാലിയേറ്റീവ് രോഗികളെ പോലെ തന്നെ അവരെ പരിചരിക്കുന്നവരുടെ മനസും സന്തോഷവും ഒരുപോലെ പ്രധാനമാണെന്നുംഅതിനു സമൂഹം ഒറ്റക്കെട്ടായി സഹായമേകി നിൽക്കണമെന്നും കെ.വി. ബിന്ദു പറഞ്ഞു. പാലിയേറ്റീവ്ജീവനക്കാരെയും ആശ വർക്കർമാരെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു. ചടങ്ങിൽ പാലിയേറ്റീവ് രോഗികൾക്ക് സ്‌നേഹസമ്മാനങ്ങൾ വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പ്രസിഡന്റ് ആര്യ രാജൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. ജോഷി, ബ്ലോക്ക് പഞ്ചായത്ത് അംഗം മേഖല ജോസഫ്, പഞ്ചായത്തംഗങ്ങളായ മായാ സുരേഷ്, എസ്.പി. ശ്രീകല, കുമരകം സി.എച്ച്.സി. മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. റോസിലിൻ ജോസഫ്,സി.എച്ച്.സി. പാലിയേറ്റീവ് യൂണിറ്റ് മെഡിക്കൽ ഓഫീസർ ഡോ. ഗായത്രി മേരി അലക്‌സ്, കുമരകം ഹോമിയോ ആശുപത്രി മെഡിക്കൽ ഓഫീസർ ജെ. ജയമോൾ, ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. തോമസ് കോശി എന്നിവർ പ്രസംഗിച്ചു.

Leave a Reply