സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ   നെയ്യാർഡാമിലെ കേരള   ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ) 2024 മാർച്ചിൽ നടക്കുന്ന കെ-മാറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി  സൗജന്യ കെ-മാറ്റ് പരിശീലനം സംഘടിപ്പിക്കുന്നു. 2024-26 എം.ബി.എ. ബാച്ചിലേക്ക് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായാണ് ഓൺലൈൻ ക്ലാസ്സ്, സൗജന്യ ട്രയൽ ടെസ്റ്റ്, ഉത്തരസൂചിക വിശകലനം, റിക്കോർഡഡ് വീഡിയോ ക്ലാസ്സ്, സ്റ്റഡി മെറ്റീരിയൽസ് എന്നിവ ചേർന്നതാണ് പരിശീലന പരിപാടി. ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 വിദ്യാർത്ഥികൾക്കാണ് അവസരം. രജിസ്റ്റർ ചെയ്യാനുളള ലിങ്ക് http://bit.ly/kicma, കൂടുതൽ വിവരങ്ങൾക്ക്: 8548618290 / 9188001600

LEAVE A REPLY

Please enter your comment!
Please enter your name here