തിരുവനന്തപുരം : മലയാളത്തിന്റെ പ്രിയകവി സുഗതകുമാരിയുടെ നവതി സ്മൃതിയിൽ സഹൃദയ ലോകം. ജീവിച്ചിരുന്നുവെങ്കിൽ ഇന്ന് സുഗതകുമാരിക്ക് 90 വയസ്സു പൂർത്തിയാകുമായിരുന്നു. 3 വർഷം മുൻപായിരുന്നു പ്രകൃതിയുടെ കാവലാളെന്നു കൂടി അറിയപ്പെട്ടിരുന്ന കവിയുടെ വേർപാട്. സാഹിത്യലോകത്തിനു പുറമേ പരിസ്ഥിതി രംഗത്തും സാമൂഹിക രംഗത്തും വലിയ ശൂന്യതയാണ് ആ വേർപാട് സൃഷ്ടിച്ചത്.

ജീവിച്ചിരിക്കുമ്പോൾ പിറന്നാൾ ആഘോഷിക്കുന്ന പതിവ് സുഗതകുമാരിക്ക് ഇല്ലായിരുന്നുവെന്ന് മകളും കവിയുമായ ലക്ഷ്മീദേവി പറഞ്ഞു. 84–ാം വയസ്സിൽ, ശതാഭിഷേകവേളയിൽ മാത്രമാണ് പിറന്നാൾ ആഘോഷിക്കാൻ സമ്മതിച്ചത്. അന്ന് എഴുത്തുകാരും വായനക്കാരും സഹൃദയരും ഉൾപ്പെട്ട വലിയൊരു ജനാവലി സുഗതകുമാരിക്ക് ആശംസകൾ നേർന്നു. പിറന്നാൾ സദ്യയും ഒരുക്കിയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here