മാനന്തവാടി: വയനാട് മാനന്തവാടി വള്ളിയൂർക്കാവിനു സമീപം കരടിയിറങ്ങി. പുലർച്ചെ രണ്ടുമണിയോടെയാണ് ജനവാസ മേഖലയിൽ കരടിയെ കണ്ടത്. സ്വകാര്യവ്യക്തിയുടെ വീട്ടിൽസ്ഥാപിച്ച സിസിടിവിയിലാണ് പുലർച്ചെ രണ്ട് മണിയോടെ കരടിയുടെ ദൃശ്യം പതിഞ്ഞു.
രാത്രി പല ഭാഗങ്ങളിലും കരടിയെ കണ്ടതായി നാട്ടുകാർ വനം വകുപ്പിനെ അറിയിച്ചു. വനപാലകർ പ്രദേശത്ത് തിരച്ചിൽ നടത്തി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.