മാനന്തവാടി: വയനാട് മാനന്തവാടി വള്ളിയൂർക്കാവിനു സമീപം കരടിയിറങ്ങി. പുലർച്ചെ രണ്ടുമണിയോടെയാണ് ജനവാസ മേഖലയിൽ കരടിയെ കണ്ടത്. സ്വകാര്യവ്യക്തിയുടെ വീട്ടിൽസ്ഥാപിച്ച സിസിടിവിയിലാണ് പുലർച്ചെ രണ്ട് മണിയോടെ കരടിയുടെ ദൃശ്യം പതി‍ഞ്ഞു. 

രാത്രി പല ഭാ​ഗങ്ങളിലും കരടിയെ കണ്ടതായി നാട്ടുകാർ വനം വകുപ്പിനെ അറിയിച്ചു. വനപാലകർ പ്രദേശത്ത് തിരച്ചിൽ നടത്തി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here