മുണ്ടക്കയം :ഏന്തയാർ-മുക്കുളം പാലം ടെണ്ടർ നടപടികൾ പൂർത്തിയാക്കിയതായി പൂഞ്ഞാർ എം എൽ എ  സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു .കൂട്ടിക്കലിലെ പ്രളയത്തെ തുടർന്ന് ഉണ്ടായ ഏറ്റവും വലിയ ദുരിതങ്ങളിൽ ഒന്നായിരുന്നു ഏന്തയാർ-മുക്കുളം പാലം തകർന്നത്. കോട്ടയം,ഇടുക്കി ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാലം തകർന്നത് മുക്കുളം എന്ന ഗ്രാമം ഒറ്റപ്പെട്ടു പോകുന്നതിന് ഇടയാക്കിയിരുന്നു. അതിനാൽ അധികം കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട സാഹചര്യവും വന്നിരുന്നു. ഈ ദുരിതാവസ്ഥ പരിഹരിക്കുന്നതിന് 4.75 കോടി രൂപ അനുവദിച്ച് മുക്കുളം പാലം പുനർ നിർമ്മിക്കുന്നതിന് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ടെൻഡർ ക്ഷണിച്ച് ഇപ്പോൾ ആന്റണി പോൾ എന്ന കരാറുകാരൻ വർക്ക് ഏറ്റെടുത്തിട്ടുണ്ട്. പരമാവധി വേഗത്തിൽ നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ച് പാലം യാഥാർത്ഥ്യമാക്കുമെന്ന് എം എൽ എ അറിയിച്ചു .

LEAVE A REPLY

Please enter your comment!
Please enter your name here