എരുമേലിയിൽ  കെഎസ്ആർടിസി ക്ക് ശബരിമല സീസൺ വരുമാനം 2.14 കോടി

എരുമേലി: മണ്ഡല മകരവിളക്ക് തീർഥാടന കാലത്ത് മികച്ച വരുമാനം നേടി എരുമേലിയിലെ കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്‍റർ. ഇന്നലെ വരെ 2.14 കോടി രൂപയാണ് വരുമാനം. മുൻ വർഷം ഇത് 1.65 കോടി ആയിരുന്നു.

ഇനി ഇരുപതുവരെ പമ്പ സർവീസ് ഉണ്ട്. കോട്ടയം – ഇടുക്കി എറണാകുളം പൂളുകളിൽ നിന്നായി 219 ബസുകളാണ് എരുമേലിക്ക് അനുവദിച്ചിരുന്നത്.

മണ്ഡല കാലത്തെ ഗതാഗത പ്രശ്നങ്ങൾ ഇല്ലായിരുന്നുവെങ്കിൽ വരുമാനം രണ്ടര കോടി കടക്കുമായി രുന്നുവെന്ന് ജീവനക്കാർ പറയുന്നു.

Leave a Reply