Saturday, July 27, 2024
HomePOLITICSELECTIONപത്തനംതിട്ടയില്‍ 75 ശതമാനം ബൂത്തുകളിലും വെബ് കാസ്റ്റിംഗ്

പത്തനംതിട്ടയില്‍ 75 ശതമാനം ബൂത്തുകളിലും വെബ് കാസ്റ്റിംഗ്

പത്തനംതിട്ട:ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയിലെ 75 ശതമാനം ബൂത്തുകളില്‍ തത്സമയ നിരീക്ഷണം (വെബ് കാസ്റ്റിംഗ്) നടത്തുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. എട്ട് ജില്ലകളില്‍ മുഴുവന്‍ ബൂത്തുകളിലും തത്സമയ നിരീക്ഷണം നടത്തുമ്പോള്‍ പത്തനംതിട്ട ഉള്‍പ്പെടെ ആറ് ജില്ലകളില്‍ 75 ശതമാനം നിരീക്ഷണമേ ഉണ്ടാകൂ.കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, തിരുവന്തപുരം എന്നീ ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലുമാണ് തത്സമയ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നത്. കൊല്ലം, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലും പത്തനംതിട്ടയിലെപ്പോലെ 75 ശതമാനം ബൂത്തുകളിലേ വെബ് കാസ്റ്റിങ് സൗകര്യം ഒരുക്കുകയുള്ളൂ.അതേസമയം ഈ ജില്ലകളിലെ മുഴുവന്‍ പ്രശ്‌ന ബാധിത ബൂത്തുകളും തത്സമയ നിരീക്ഷണത്തിലായിരിക്കും. കോന്നി ആറ്, അടൂര്‍ നാല്, ആറന്മുള രണ്ട് എന്നിങ്ങനെ ജില്ലയില്‍ പ്രശ്ന സാധ്യതയുള്ളത് 12 ബൂത്തുകളാണ്. ഒന്നിലധികം ബൂത്തുകളുള്ള വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് ബൂത്തുകള്‍ക്ക് പുറത്തും കാമറ സ്ഥാപിക്കും.ബൂത്ത് പിടുത്തം, പണവിതരണം, കള്ള വോട്ട് ചെയ്യല്‍ തുടങ്ങിയവ തടഞ്ഞ് സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുകയാണ് ലക്ഷ്യം. തത്സമയ നിരീക്ഷണത്തിന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും ജില്ലാ കളക്ടറേറ്റുകളിലും കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കും.

RELATED ARTICLES

Most Popular

Recent Comments