തിരുവനന്തപുരം:കേരള വനിതാ കമ്മിഷന്റെ, 2023-ലെ മാധ്യമ പുരസ്‌കാരത്തിന് എൻട്രികൾ ക്ഷണിച്ചു. മലയാളം അച്ചടി മാധ്യമം മികച്ച റിപ്പോർട്ട്, മികച്ച ഫീച്ചർ, വിഷ്വൽ മീഡിയ മലയാളം മികച്ച റിപ്പോർട്ട്, മികച്ച ഫീച്ചർ, മികച്ച ഫോട്ടോഗ്രഫി, മികച്ച വീഡിയോഗ്രഫി എന്നിങ്ങനെ ആറ് വിഭാഗങ്ങളിലായാണ് പുരസ്‌കാരം. വ്യത്യസ്തമേഖലകളിലെ സ്ത്രീകളുടെ നേട്ടങ്ങൾ, സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ, പ്രതിസന്ധികളെ തരണം ചെയ്ത വനിതകൾ തുടങ്ങി സ്ത്രീകളുമായി ബന്ധപ്പെട്ട വാർത്തകളും വീഡിയോകളും ഫോട്ടോകളുമാണ് പുരസ്‌കാര നിർണയത്തിനായി പരിഗണിക്കുക.

           ഒരാൾ ഒരു എൻട്രി മാത്രമേ അയയ്ക്കാൻ പാടുള്ളൂ.  പുരസ്‌കാര ജേതാക്കൾക്ക് 20,000 രൂപ സമ്മാനത്തുകയും പ്രശസ്തിപത്രവും നൽകും. ആർഎൻഐ അംഗീകൃത പത്രമാധ്യമസ്ഥാപനങ്ങളിലെയും കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ടെലിവിഷൻ ചാനലുകളിലെയും മാധ്യമപ്രവർത്തകർക്ക് പുരസ്‌കാരത്തിന് അപേക്ഷിക്കാം.

           2023 ജനുവരി 1 മുതൽ ഡിസംബർ 31-ന് അകം പ്രസിദ്ധീകരിച്ച വാർത്ത/ഫീച്ചർ, അത് പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഒരു മുഴുവൻ പേജും വാർത്തയുടെ നാല് പകർപ്പുകളും, ടെലിവിഷൻ വാർത്തയുടെ/പരിപാടിയുടെ മുഴുവൻ വീഡിയോയും, പ്രസ്തുത വാർത്തയുടെ മാത്രവും എംപി4 ഫോർമാറ്റ് അടങ്ങിയ നാല് സിഡികൾ, ഫോട്ടോ അച്ചടിച്ചുവന്ന പത്രത്തിന്റെ ഒരു മുഴുവൻ പേജും ഫോട്ടോയുടെ നാല് പകർപ്പുകളും ന്യൂസ് എഡിറ്റർ/റസിഡന്റ് എഡിറ്റർ/എക്‌സിക്യട്ടീവ് എഡിറ്റർ/ചീഫ് എഡിറ്ററിന്റെ സാക്ഷ്യപത്രത്തോടൊപ്പം 2024 ഫെബ്രുവരി 5ന് അകം പോസ്റ്റൽ ആയി ലഭിക്കത്തക്കവിധം മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മിഷൻ, പട്ടം പാലസ് പി.ഒ., തിരുവനന്തപുരം-695004 എന്ന വിലാസത്തിൽ അയയ്ക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here