മലപ്പുറം :കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്പോർട്സ് അക്കാദമികളിലേക്ക് 2024-25 അധ്യയന വർഷത്തേക്കുള്ള ജില്ലാതല സെലക്ഷൻ നടത്തുന്നു. അത്ലറ്റിക്സ്, ഫുട്ബോൾ, വോളിബോൾ, ബാസ്‌കറ്റ് ബോൾ എന്നീ കായിക ഇനങ്ങളിലാണ് സെലക്ഷൻ നടത്തുന്നത്. മലപ്പുറം ജില്ലാതല സെലക്ഷൻ ഫെബ്രുവരി ഒമ്പതിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടത്തും.2024-25 അധ്യയന വർഷത്തെ ഏഴ്, എട്ട് ക്ലാസുകളിലേക്കും പ്ലസ് വൺ, ഡിഗ്രി ക്ലാസുകളിലേക്കുമാണ് കായിക താരങ്ങളെ തെരഞ്ഞെടുക്കുന്നത്. സെലക്ഷൻ ലഭിക്കുന്ന കായിക താരങ്ങൾക്ക് സോണൽ സെലക്ഷനിൽ പങ്കെടുക്കാം. ഏഴ്, എട്ട് ക്ലാസിലേക്ക് പ്രവേശനം ലഭിച്ചവർക്കാണ് (നിലവിൽ ആറ്, ഏഴ് ക്ലാസിൽ പഠിക്കുന്നവർ) സ്‌കൂൾ അക്കാദമിയിലേക്കുള്ള സെലക്ഷന് ഇറങ്ങാൻ സാധിക്കുക. സംസ്ഥാന മത്സരത്തിൽ 1,2,3 സ്ഥാനം നേടിയവർക്കും ദേശീയ മത്സരങ്ങളിൽ പങ്കെടുത്തവർക്കും ഒമ്പതാം ക്ലാസിലേക്കുള്ള സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാം. പ്ലസ്‍വണ്‍, കോളേജ് അക്കാദമി എന്നിവയിലേക്കുള്ള സെലക്ഷനിൽ പങ്കെടുക്കുന്നവർ ജില്ലാ സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്തവരായിരിക്കണം. ദേശീയ മത്സരങ്ങളിൽ 1,2,3 സ്ഥാനം നേടിയവർക്ക് നേരിട്ട് പ്രവേശനം ലഭിക്കും.സെലക്ഷനിൽ പങ്കെടുക്കുന്നവർ ജനന സർട്ടിഫിക്കറ്റ്, ഹെഡ്മാസ്റ്റർ/പ്രിൻസിപ്പൽ നൽകിയ സർട്ടിഫിക്കറ്റ്, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ, അതതു കായിക ഇനത്തിൽ മികവ് തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റ് എന്നിവ സെലക്ഷൻ സമയത്ത് കൊണ്ടുവരണം. പങ്കെടുക്കാൻ താൽപര്യമുള്ളവർ ഫെബ്രുവരി ഒമ്പതിന് രാവിലെ എട്ടിന് പയ്യനാട് സ്റ്റേഡിയത്തിൽ റിപ്പോർട്ട് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 0483 2734701 എന്ന നമ്പറിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here