തിരുവനന്തപുരം/കൽപ്പറ്റ: വയനാട് പൊലീസ് മേധാവി ടി. നാരായണൻ ഐ.പി.എസ് സംസ്ഥാന പൊലീസ് മേധാവിയുടെ ഉന്നത ബഹുമതിയായ ബാഡ്ജ് ഓഫ് ഹോണർ പുരസ്‌കാരത്തിന് അർഹനായി. 2022-ലെ പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്. കൊല്ലം സിറ്റി കമ്മീഷനർ ആയിരിക്കെ നടത്തിയ സ്തുത്യർഹമായ സേവനത്തിനാണ് അംഗീകാരം. കുറ്റാന്വേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഹോണർ പുരസ്കാരം രണ്ട് തവണയും, ക്രമസമാധാന പരിപാലനത്തിനുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ ബഹുമതി പത്രവും ഇതിന് മുൻപ് ലഭിച്ചിട്ടുണ്ട്.

ആലപ്പുഴ സ്വദേശിയായ ടി. നാരായണൻ 2011 ഐ.പി.എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ്. സംസ്ഥാന പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിൽ അഡീഷണൽ അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ്, കൊച്ചിൻ ഡി.സി.പി, പത്തനംതിട്ട, മലപ്പുറം, ഇടുക്കി ജില്ലകളിൽ ജില്ലാ പൊലീസ് മേധാവിയായും തൃശൂർ, കൊല്ലം എന്നിവിടങ്ങളിൽ സിറ്റി പൊലീസ് കമ്മീഷണറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here