തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ജാ​തി സെ​ന്‍​സ​സ് ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍.സം​സ്ഥാ​ന​ത്ത് ജാ​തി സെ​ന്‍​സ​സ് ന​ട​ത്ത​ണ​മെ​ന്ന് മു​ല്‌​സിം ലീ​ഗി​ലെ ഡോ. ​എം.​കെ. മു​നീ​റാ​ണ് ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്. ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലി​ലൂ​ടെ​യാ​ണ് വി​ഷ​യം മു​ന്നോ​ട്ടു​വ​ച്ച​ത്.ജാ​തി സെ​ന്‍​സ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യി​ല്‍ ര​ണ്ടു കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്. അ​തി​ല്‍ വി​ധി വ​ന്ന ശേ​ഷം തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും മ​ന്ത്രി നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു.ആ​രു​ടേ​യും അ​വ​കാ​ശ​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ കൂ​ട്ടു​നി​ല്‍​ക്കി​ല്ല. ജ​ന​സം​ഖ്യാ ക​ണ​ക്കെ​ടു​ക്കേ​ണ്ട​ത് കേ​ന്ദ്ര​സ​ര്‍​ക്കാ​രാ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here