ന്യൂഡൽഹി: ചെയർമാനും ഡെപ്യൂട്ടി ചെയർമാനും പകരം രാജ്യസഭ നിയന്ത്രിക്കാനുള്ള വൈസ് ചെയർപേഴ്സൺമാരുടെ പാനൽ രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖർ പുനഃസംഘടിപ്പിച്ചപ്പോൾ പി.ടി ഉഷ പുറത്തായി.നാല് വനിതാ ചെയർപേഴ്സൺമാരെ ഉൾപ്പെടുത്തിയ പാനലിൽ മലയാളി എം.പിമാർ ആരുമില്ല. പ്രഫ. മനോജ് കുമാർ ഝാ, കനകമെഡല രവീന്ദ്ര കുമാർ, പ്രഭാകർ റെഡ്ഢി വെമിറെഡ്ഢി, റിട്ട. ലഫ്. ജനറൽ ഡി.പി വൽസ്, ഡോ. അമീ യാജ്നിക്, മൗസം നൂർ, റമീലബെൻ ബെചാർഭായ് ബാര, സീമ ദ്വിവേദി എന്നിവരാണ് പുതിയ പാനലിലുള്ളത്.