തിരുവല്ല : അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി സംഘടിപ്പിക്കുന്ന പുഷ്പോത്സവ് ഇന്ന് തുടങ്ങും. മുനിസിപ്പൽ മൈതാനത്ത് 4 ന് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.വൈവിധ്യമാർന്ന പൂക്കളുടെ ശേഖരം, വാണിജ്യ മേള, അമ്യൂസ്മെന്റ് പാർക്ക്, മെഡിക്കൽ കോളജ് പവലിയൻ ,കുടുംബശ്രീ ഫുഡ് കോർട്ട്, എന്നിവ ഒരുക്കിയിട്ടുണ്ട്.25000 ചതുരശ്ര അടി വിസ്തൃതിയിൽ തയാറാക്കിയിരിക്കുന്ന പന്തലിൽ പുഷ്പ ഫല, സസ്യ പ്രദർശനവും വിപണനവും ഉണ്ടാകും

എല്ലാ ദിവസവും വൈകിട്ട് കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. കെ.പ്രകാശ് ബാബു പ്രസിഡന്റും ജുബി പീടിയേക്കൽ ജനറൽ സെക്രട്ടറിയായും കമ്മിറ്റി പ്രവർത്തിക്കുന്നു. സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഉദ്യാന മത്സരം, വീട്ടമ്മമാർക്ക് പ്രത്യേക മത്സരം, സ്ത്രീകൾക്ക് കേശാലങ്കാര മത്സരം, 5 വയസ്സിന് താഴെയുള്ളവർക്ക് പുഷ്പറാണി, പുഷ്പരാജൻ മത്സരം, മികച്ച പച്ചക്കറി തോട്ടം,  ശ്വാന പ്രദർശനം മികച്ച കർഷകന് കർഷകശ്രീ അവാർഡ്, ക്ഷീരകർഷകന് ക്ഷീരകർഷക അവാർഡ് എന്നിവയും നൽകും21ന് സൊസൈറ്റി സ്ഥാപക അംഗങ്ങളെ ആദരിക്കുന്ന ചടങ്ങ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. 

 

LEAVE A REPLY

Please enter your comment!
Please enter your name here