കാസർഗോഡ് : കൈവെട്ട് കേസ് പ്രതി സവാദിന്റെ ഡിഎൻഎ പരിശോധനക്കുള്ള നടപടികൾ ആരംഭിച്ച് എൻഐഎ. മാതാപിതാക്കൾക്ക് ഉടൻ നോട്ടിസ് നൽകും. വിശദമായ ചോദ്യം ചെയ്യലിന് കസ്റ്റഡി ആവശ്യപ്പെട്ട് വീണ്ടും അപേക്ഷ നൽകും. സവാദിന്റെ രണ്ട് മൊബൈൽ ഫോണുകളുടെ പരിശോധന ഫലം നിർണായകമാകും. ശാസ്ത്രീയ തെളിവുകളോടെ പഴുതടച്ച കുറ്റപത്രം സമർപ്പിക്കാനാണ് എൻഐഎ നീക്കം.ചോദ്യപേപ്പറിലെ മതനിന്ദ ആരോപിച്ച് 2010 ജൂലൈ നാലിനാണ് തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന പ്രഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. ഇതിലെ മുഖ്യപ്രതിയാണ് സവാദ്.

LEAVE A REPLY

Please enter your comment!
Please enter your name here