ആലപ്പുഴ: താന്‍ ഇന്ന് അവധിയിലാണ് അതുകൊണ്ട് എത്താന്‍ കഴിയില്ലെന്നാണ് ഗൺമാൻ അനിൽകുമാർ പോലീസിനെ അറിയിച്ചത്.സുരക്ഷാ ഉദ്യോഗസ്ഥന് എസ്.സന്ദീപും ഇന്ന് ഹാജരാകാന്‍ അസൗകര്യമുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. ജോലി തിരക്കില്ലാത്ത മറ്റൊരു ദിവസം ഹാജരാകാമെന്ന് ഇരുവരും പോലീസിനെ അറിയിച്ചു.ഇന്ന് പത്തിന് ആലപ്പുഴ സൗത്ത് സ്റ്റേഷനില്‍ ഹാജരാകാനായിരുന്നു ഇരുവർക്കും നിർദേശം നൽകിയിരുന്നത്. ഇവര്‍ക്ക് വീണ്ടും സമന്‍സ് അയയ്ക്കുമെന്ന് പോലീസ് അറിയിച്ചു