ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു സി​റ്റി റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ​നി​ന്ന് മം​ഗ​ളൂ​രു വ​ഴി ക​ണ്ണൂ​ർ വ​രെ സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്ന കെ.​എ​സ്.​ആ​ർ ബം​ഗ​ളൂ​രു- ക​ണ്ണൂ​ർ-​കെ.​എ​സ്.​ആ​ർ ബം​ഗ​ളൂ​രു എ​ക്സ്പ്ര​സ് (16511/16512) കോ​ഴി​ക്കോ​ട്ടേ​ക്ക് നീ​ട്ടി. ഇ​തു സം​ബ​ന്ധി​ച്ച ക​ത്ത് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം ദ​ക്ഷി​ണ പ​ശ്ചി​മ റെ​യി​ൽ​വേ, ദ​ക്ഷി​ണ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി.സൗ​ക​ര്യ​പ്ര​ദ​മാ​യ ഏ​റ്റ​വു​മ​ടു​ത്ത തീ​യ​തി​യി​ൽ സ്റ്റേ​ഷ​ൻ മാ​റ്റം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്ത​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. അ​ടു​ത്ത തീ​യ​തി​യി​ൽ മാ​റ്റം ന​ട​പ്പാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. ഇ​തോ​ടെ ഈ ​ട്രെ​യി​ൻ കെ.​എ​സ്.​ആ​ർ ബം​ഗ​ളൂ​രു-​കോ​ഴി​ക്കോ​ട് എ​ക്സ്പ്ര​സ് (16511), കോ​ഴി​ക്കോ​ട്-​കെ.​എ​സ്.​ആ​ർ ബം​ഗ​ളൂ​രു എ​ക്സ്പ്ര​സ് (16512) എ​ന്ന പേ​രി​ലാ​കും സ​ർ​വി​സ് ന​ട​ത്തു​ക.കെ.​എ​സ്.​ആ​ർ ബം​ഗ​ളൂ​രു-​കോ​ഴി​ക്കോ​ട് എ​ക്സ്പ്ര​സ് (16511) എ​ല്ലാ ദി​വ​സ​വും രാ​ത്രി 9.35ന് കെ.എസ്.ആർ ​ബംഗളൂരുവിൽനി​ന്ന് പു​റ​പ്പെ​ട്ട് യ​ശ്വ​ന്ത്പു​ർ (9.45), കു​നി​ഗ​ൽ (10.44), ശ്രാ​വ​ണ ബെ​ല​ഗോ​ള (11.31), ഹാ​സ​ൻ ( രാ​ത്രി 12.35), മം​ഗ​ളൂ​രു ജ​ങ്ഷ​ൻ (പു​ല​ർ​ച്ചെ 6.50), കാ​സ​ർ​ക്കോ​ട് (രാ​വി​ലെ 8.21) ക​ണ്ണൂ​ർ (10.55) വ​ഴി ഉ​ച്ച​ക്ക് 12.40നാ​ണ് കോ​ഴി​ക്കോ​ട്ടെ​ത്തു​ക. കോ​ഴി​ക്കോ​ടി​നും ക​ണ്ണൂ​രി​നു​മി​ട​യി​ൽ ത​ല​ശ്ശേ​രി, വ​ട​ക​ര, കൊ​യി​ലാ​ണ്ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റോ​പ്പു​ണ്ടാ​കും.കോ​ഴി​ക്കോ​ടു​നി​ന്ന് വൈ​കീ​ട്ട് 3.30ന് ​പു​റ​പ്പെ​ടു​ന്ന ക​ണ്ണൂ​ർ (5.05), കാ​സ​ർ​കോ​ട് (6.13), മം​ഗ​ളൂ​രു ജ​ങ്ഷ​ൻ (8.25), സു​ബ്ര​ഹ്മ​ണ്യ റോ​ഡ് (10.10), ഹാ​സ​ൻ (പു​ല​ർ​ച്ച 2.50), ശ്രാ​വ​ണ​ബെ​ല​ഗോ​ള (3.30), കു​നി​ഗ​ൽ (4.19), യ​ശ്വ​ന്ത്പു​ർ (6.02) വ​ഴി 6.35ന് ​കെ.​എ​സ്.​ആ​ർ ബം​ഗ​ളൂ​രു​വി​ലെ​ത്തും.

LEAVE A REPLY

Please enter your comment!
Please enter your name here