കോലഞ്ചേരി: കഴിഞ്ഞയാഴ്ച 320 രൂപ വരെയായിരുന്നു വില. 100 ഗ്രാം വില 50 രൂപയെന്ന ബോർഡ് കടകളിൽ സ്ഥാനം പിടിച്ചതോടെയാണ് വില ഇത്രയും ഉയരത്തിലെത്തിയെന്ന് പലരും അറിയുന്നത്.വാങ്ങിയശേഷമുള്ള തർക്കമൊഴിവാക്കാനാണ് വില പ്രദർശിപ്പിക്കുന്നതെന്നും നിലവിലുള്ള സ്റ്റോക്ക് തീർന്നാൽ ഇനി വാങ്ങില്ലെന്നും കടയുടമകൾ പറഞ്ഞു.ഒരു കിലോ വെളുത്തുള്ളി രണ്ട് ദിവസം കടയിലെ ചാക്കിലിരുന്നാൽ 100-150 ഗ്രാം വീതം കുറയും. ഇപ്പോഴത്തെ വിലയിൽ ഇത് നഷ്ടത്തിനിടയാക്കുമെന്നതിനാൽ വില്പന അവസാനിപ്പിക്കുകയാണെന്ന് അവർ പറയുന്നു.