തിരുവനന്തപുരം: ഇൻസിറ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹ്യൂമൻ റിസോഴ്‌സ്‌ ഡെവലെപ്പ്‌മെന്റി(ഐഎച്ച്‌ആർഡി)ന്‌ 10 കോടി രൂപ സർക്കാർ സഹായമായി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

ഐഎച്ച്‌ആർഡിക്കായി ഈവർഷം ബജറ്റിൽ വകയിരുത്തിയിരുന്ന 15.11 കോടി രൂപ പുർണമായും ലഭ്യമാക്കിയിരുന്നു. പുറമെ രണ്ട്‌ കോടി രുപയും നേരത്തെ നൽകി. ബജറ്റിന്‌ പുറത്ത്‌ 12 കോടി രൂപ ഈവർഷം സ്ഥാപനത്തിന്‌ അനുവദിച്ചിട്ടുണ്ട്‌.  979 സ്ഥിരം ജീവനക്കാരും 1500 ഗസ്‌റ്റ്‌ ലക്‌ചർമാരും ഇതിനുകീഴിൽ പ്രവർത്തിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here