തെ­​ങ്കാ­​ശി: തമിഴ്നാട്ടിലെ തെ­​ങ്കാ­​ശി­​യി​ല്‍ കാ​റും ലോ­​റി​യും കൂ­​ട്ടി­​യി­​ടി­​ച്ചു​ണ്ടാ­​യ അ­​പ­​ക­​ട­​ത്തി​ല്‍ ആ­​റ് പേ​ര്‍ മ­​രി­​ച്ചു. തെ­​ങ്കാ­​ശി ചി­​ന്താ​മ​ണി സ്വ­​ദേ­​ശി­​ക​ളാ­​യ കാ​ര്‍­​ത്തി​ക്, വേ​ല്‍, മ­​നോ​ജ്, സു­​ബ്ര­​ഹ്മ­​ണ്യ​ന്‍, മ­​നോ­​ഹ​ര​ന്‍, പൊ­​തി­​രാ­​ജ് എ­​ന്നി­​വ­​രാ­​ണ് മ­​രി­​ച്ച​ത്.

കാ​ര്‍ യാ­​ത്രി­​ക​രാ­​യ 16നും 28​നും ഇ­​ട­​യി​ല്‍ പ്രാ­​യ­​മു­​ള്ള­​വ­​രാ­​ണ് അ­​പ­​ക­​ട­​ത്തി​ല്‍­​പെ­​ട്ട​ത്. പു­​ല​ര്‍­​ച്ചെ നാ­​ലോ­​ടെ­​യാ­​ണ് സം­​ഭ​വം. സി​മന്‍റ് ക­​യ­​റ്റി­​വ​ന്ന ലോ­​റി­​യും എ­​തി​ര്‍ ദി­​ശ­​യി​ല്‍­​നി­​ന്ന് വ­​ന്ന കാ​റും കൂ­​ട്ടി­​യി­​ടി­​ക്കു­​ക­​യാ­​യി­​രു­​ന്നു.

സു­​ഹൃ­​ത്തു­​ക്ക​ളാ­​യ യു­​വാ​ക്ക​ള്‍ കു­​റ്റാ­​ലം വെ­​ള്ള­​ച്ചാ­​ട്ടം സ­​ന്ദ​ര്‍­​ശി­​ച്ച് മ­​ട­​ങ്ങു­​മ്പോ­​ഴാ­​ണ് അ­​പ­​ക​ടം. കാ​ര്‍ പൂ​ര്‍­​ണ­​മാ​യും ത­​ക​ര്‍­​ന്ന നി­​ല­​യി­​ലാ­​യി­​രു​ന്നു.

ഏ­​റെ പ്ര­​യാ­​സ­​പ്പെ­​ട്ടാ­​ണ് മൃ­​ത­​ദേ­​ഹ­​ങ്ങ​ള്‍ കാ­​റി­​നു­​ള്ളി​ല്‍­​നി­​ന്ന് പു­​റ­​ത്തെ­​ടു­​ത്ത​ത്

LEAVE A REPLY

Please enter your comment!
Please enter your name here