ഹൃത്വിക് റോഷൻ നായകനായെത്തിയ ‘ഫെെറ്റർ’ ബോക്സോഫീസിൽ കുതിക്കുന്നു. ആദ്യദിവസത്തെക്കാളും മികച്ച കളക്ഷനാണ് ചിത്രത്തിന് രണ്ടാം ​ദിവസം ലഭിച്ചത്. രണ്ടുദിവസം കൊണ്ട് ചിത്രം ഇന്ത്യയിൽ നിന്ന് 61.5 കോടിരൂപ നേടിക്കഴിഞ്ഞു.ആദ്യദിനം 22.5 കോടിരൂപയാണ് ചിത്രം സ്വന്തമാക്കിയത്. പ്രേക്ഷകരുടെ ഭാ​ഗത്തുനിന്നും മികച്ച അഭിപ്രായങ്ങൾ നേടിത്തുടങ്ങിയതോടെ രണ്ടാം ദിനം 39 കോടി നേടാൻ ചിത്രത്തിനായി എന്നാണ് റിപ്പോർട്ടുകൾ

 ‘പഠാന്’ ശേഷം സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ‘ഫൈറ്ററി’ൽ ദീപിക പദുകോൺ, അനിൽ കപൂർ, കരൺ സിങ് ഗ്രോവർ, അക്ഷയ് ഒബ്റോയി, സഞ്ജീത ഷെയ്ക്ക് എന്നിവരും പ്രധാനവേഷത്തിലെത്തുന്നു. എയർ ഫോഴ്സ് ഉദ്യോഗസ്ഥനായ ഷംഷേർ പത്താനിയ എന്ന കഥാപാത്രത്തെയാണ് ഹൃത്വിക് അവതരിപ്പിക്കുന്നത്. സ്‌ക്വാഡ്രൺ ലീഡർ മിനാൽ റാത്തോഡ് എന്ന കഥാപാത്രമായാണ് ദീപിക എത്തുന്നത്.

രമോൺ ചിബ്, സിദ്ധാർഥ് ആനന്ദ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. വിയാകോം 18 സ്റ്റുഡിയോസും മർഫ്ലിക്സ് പിക്ചേഴ്സും ചേർന്നാണ് നിർമാണം. 250 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. വിശാൽ-ശേഖർ കോമ്പോയാണ് സംഗീതം. മലയാളിയായ സത്ചിത് പൗലോസാണ് ഛായാഗ്രഹണം. ഷാരൂഖ് ഖാന്റെ ‘പഠാന്റെ’യും ഛായാഗ്രാഹകൻ സത്ചിതായിരുന്നു.

.

LEAVE A REPLY

Please enter your comment!
Please enter your name here