കാസര്‍കോഡ്: വ്യാജ പാസ്‌പോര്‍ട്ടും വ്യാജ രേഖകളും നിര്‍മ്മിക്കുന്ന മൂന്നംഗ സംഘത്തെ ബേഡകം എസ്.ഐ. എം.ഗംഗാധരനും സംഘവും അറസ്റ്റ് ചെയ്തു.തൃക്കരിപ്പൂര്‍ ഉടുംബന്തല ജുമാ മസ്ജിദിന് സമീപത്തെ പുതിയ കണ്ടം ഹൗസില്‍ എന്‍ അബൂബക്കറിന്റെ മകന്‍ എം എ അഹമ്മദ് അബ്രാര്‍ (26), എം.കെ. അയൂബിന്റെ മകന്‍ എം.എ. സാബിത്ത് (25), പടന്നക്കാട് കരുവളം ഇഎംഎസ് ക്ലബ്ബിന് സമീപത്തെ ഫാത്തിമ മന്‍സില്‍ ടി. ഇഖ്ബാലിന്റെ മകന്‍ മുഹമ്മദ് സഫ്വാന്‍ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

ഇവരില്‍ നിന്നും മൂന്ന് വ്യാജ പാസ്‌പോര്‍ട്ടുകളും 35 ഓളം സീലുകളും വ്യാജ രേഖകള്‍ നിര്‍മ്മിക്കുന്ന ഉപകരണങ്ങളും കണ്ടെടുത്തു. ഫര്‍സീന്‍പതാമാടെ പുരയില്‍,സൗമ്യ സൈമണ്‍, അമല്‍ കളപ്പുര പറമ്പില്‍ എന്നിവരുടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകളാണ് ഇവരില്‍ നിന്നും കണ്ടെടുത്തത് . 

LEAVE A REPLY

Please enter your comment!
Please enter your name here