തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ് -പുതുവത്സര ബമ്പറിന്റെ ഒന്നാം സമ്മാനത്തിന് അര്‍ഹനായ ഭാഗ്യശാലിയെ കണ്ടെത്തി. പോണ്ടിച്ചേരി സ്വദേശിയായ 33 വയസുകാരനായ ബിസുനസുകാരനാണ് സമ്മാനത്തിന് അര്‍ഹനായത്.
ടിക്കറ്റുമായി ഇയാള്‍ ലോട്ടറി ഡയറക്ട്രേറ്റിലെത്തി. XC 224091 എന്ന നമ്പറിനാണ് 20 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്.കഴിഞ്ഞ മാസം 24ന് തന്നെ നറുക്കെടുപ്പ് നടന്നെങ്കിലും ദിവസങ്ങള്‍ക്ക് ശേഷമാണ് ഇയാള്‍ ടിക്കറ്റ് മാറാനെത്തിയത്.