അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ചലച്ചിത്ര താരങ്ങളായ മോഹന്‍ലാലിനെയും ദിലീപിനേയും കാവ്യാമാധനവെയും ക്ഷണിച്ച്‌ അക്ഷതം കൈമാറി ആര്‍എസ്‌എസ് നേതാക്കള്‍.

ആര്‍എസ്‌എസ് നേതാക്കള്‍ ഇരുവരുടെയും താമസ സ്ഥലത്തെത്തിയാണ് ചടങ്ങിന് ക്ഷണിച്ചത്. ഇരുവര്‍ക്കും രാഷ്ട്രീയ സ്വയം സേവക് സംഘം പ്രാന്ത പ്രചാരക് എസ്. സുദര്‍ശനനാണ് അക്ഷതം കൈമാറിയത്.

നടൻ ശ്രീനിവാസനും നടൻ ഉണ്ണി മുകുന്ദൻ, ബാലതാരം ദേവനന്ദ, നടി ശിവദ, സംവിധായകൻ വിനയൻ തുടങ്ങിയ സിനിമ മേഖലയിലെ നിരവധിപ്പേര്‍ക്ക് കഴിഞ്ഞ ദിവസം അക്ഷതം കൈമാറിയിരുന്നു.

അതേസമയം അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ നടൻ രജനികാന്ത് പങ്കെടുക്കുമെന്നാണ് വിവരം. ബിജെപി നേതാവ് അര്‍ജുനമൂര്‍ത്തി രജനികാന്തിന്റെ വസതിയില്‍ എത്തിയാണ് ചടങ്ങിലേക്ക് ക്ഷണിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here