കോട്ടയം: അതിരമ്പുഴ ജങ്ഷനിൽ ടാറിങ് പ്രവർത്തികൾ നടക്കുന്നതിനാൽ ബുധനാഴ്ച (ജനുവരി 18) മുതൽ പ്രവർത്തി പൂർത്തിയാകുന്നത് വരെ ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായി നിരോധിച്ചു. ഏറ്റുമാനൂർ ഭാഗത്തു നിന്ന് മാന്നാനം, മെഡിക്കൽ കോളജ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ അതിരമ്പുഴ പള്ളിക്കു സമീപം ഇടത്തേക്ക് തിരിഞ്ഞു പാറോലിക്കൽ മുട്ടപ്പള്ളി റോഡ് വഴി അതിരമ്പുഴ-നാൽപാത്തിമല-ഓട്ടക്കാഞ്ഞിരം റോഡിൽ കൂടി അതിരമ്പുഴ-അമലഗിരി റോഡിൽ എത്തി യാത്ര തുടരാവുന്നതാണെന്ന് ഏറ്റുമാനൂർ പൊതുമരാമത്ത് നിരത്തുവിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here