തിരുവനന്തപുരം 2024 ജനുവരി 16
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം – സി.എം.എഫ്.ആർ.ഐയുടെ തിരുവനന്തപുരം വിഴിഞ്ഞത്തുള്ള പ്രാദേശിക കേന്ദ്രത്തിൽ മൂന്ന് തസ്തികകളിൽ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. വിവിധ ​ഗവേഷണ പദ്ധതികളിലേക്ക് പ്രോജക്ട് അസിസ്റ്റന്റ് / ടെക്നീഷ്യൻ, പ്രോജക്ട് അസിസ്റ്റന്റ്, ഫീൽഡ് കം ഹാച്ചറി സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. പ്രോജക്ട് അസിസ്റ്റന്റ് / ടെക്നീഷ്യൻ – 2 എണ്ണം, പ്രോജക്ട് അസിസ്റ്റന്റ് – 1 എണ്ണം, ഫീൽഡ് കം ഹാച്ചറി സ്റ്റാഫ് – 1 എണ്ണം എന്നിങ്ങനെയാണ് ഒഴിവുകൾ. പ്രായപരിധി 21- 45 വയസ്സ്. അപേക്ഷകൾ 2024 ജനുവരി 30-ന് മുമ്പായി cmfrivizhinjam[at]gmail[dot]com എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. 2024 ഫെബ്രുവരി 05 ന് ഐ സി എ ആർ – സി.എം.എഫ്.ആർ.ഐ വിഴിഞ്ഞം കേന്ദ്രത്തിൽ വാക് – ഇൻ – ഇന്റർവ്യൂ നടക്കും.
കൂടുതൽ വിവരങ്ങൾ  www.cmfri.org.in ലും 0471- 2480224 എന്ന ഫോൺ നമ്പറിലും ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here