എ​രു​മേ​ലി: മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വം അ​വ​സാ​നി​ച്ച് ഞാ​യ​റാ​ഴ്ച ശ​ബ​രി​മ​ല ന​ട അ​ട​ക്കു​ന്ന​തോ​ടെ പ്ര​ധാ​ന ഇ​ട​ത്താ​വ​ള​മാ​യ എ​രു​മേ​ലി​യി​ലും തീ​ർ​ഥാ​ട​ക​രു​ടെ തി​ര​ക്ക് ഒ​ഴി​ഞ്ഞു.തീ​ർ​ഥാ​ട​ന​കാ​ല​ത്ത് എ​രു​മേ​ലി ടൗ​ണി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന വ​ൺ​വേ സം​വി​ധാ​നം ഇന്ന് രാ​ത്രി മു​ത​ൽ ഉ​ണ്ടാ​കി​ല്ലെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. പേ​ട്ട​തു​ള്ള​ൽ​പ്പാ​ത, പാ​ർ​ക്കി​ങ്ങ് മൈ​താ​ന​ങ്ങ​ളും വി​ജ​ന​മാ​യി. തീ​ർ​ഥാ​ട​ക​രു​ടെ വ​ര​വ് കു​റ​ഞ്ഞ​തോ​ടെ താ​ത്ക്കാ​ലി​ക ക​ട​ക​ളും, ഷെ​ഡു​ക​ളും ന​ട​ത്തി​പ്പു​കാ​ർ പൊ​ളി​ച്ചു​മാ​റ്റി​ത്തു​ട​ങ്ങി. വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ ര​ണ്ട​ര മാ​സ​ക്കാ​ലം ന​ട​ത്തി​വ​ന്നി​രു​ന്ന പ്ര​ത്യേ​ക സേ​വ​ന​വുംഇന്നതോടെ അ​വ​സാ​നി​ക്കും.

മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്, പൊ​ലീ​സ്, അ​ഗ്നി​ര​ക്ഷാ​സേ​ന, റ​വ​ന്യൂ വ​കു​പ്പു​ക​ളു​ടെ ക​ൺ​ട്രോ​ൾ റൂ​മു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും പ​ട്രോ​ളി​ങ്ങും ഇന്ന് അ​വ​സാ​നി​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here