Saturday, July 27, 2024
HomeKERALAMEDUCATIONഅധ്യാപകർക്ക് ക്ലസ്റ്റർ പരിശീലനം; ജനുവരി 27ന് വിദ്യാഭ്യാസ അവധി

അധ്യാപകർക്ക് ക്ലസ്റ്റർ പരിശീലനം; ജനുവരി 27ന് വിദ്യാഭ്യാസ അവധി

തിരുവനന്തപുരം:സ്കൂൾ അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം നടക്കുന്നതിനാൽ 1 മുതൽ 10 വരെ ക്ലാസുകൾക്ക് ജനുവരി 27ന് അവധിയാണെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ നിന്നായി 1,34,540 അധ്യാപകർ പങ്കെടുക്കും. 

ക്ലസ്റ്റർ പരിശീലനത്തിനു മുന്നോടിയായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. എഇഒ, ഡിഇഒ,ഡിഡി, ഡിപിസിമാർ, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐഎഎസ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ്,  എസ്എസ്കെ ഡയറക്ടർ ഡോ. സുപ്രിയ, വിദ്യാകരണം സ്റ്റേറ്റ് കോഡിനേറ്റർ ഡോ. രാമകൃഷ്ണൻ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. പങ്കാളിത്തം പൂർണമാക്കാൻ എല്ലാ അധ്യാപകരും ശ്രമിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി യോഗത്തിൽ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments