മലപ്പുറം: മൊറയൂർ വി.എച്ച്.എം. ഹയർസെക്കൻഡറി പ്രഥമാധ്യാപകൻ ഡി. ശ്രീകാന്ത്, കായികാധ്യാപകൻ രവീന്ദ്രൻ, ഉച്ച ഭക്ഷണ ചുമതലയുള്ള ഭവനീഷ്, ഇർഷാദലി എന്നിവരെയാണ് സസ്​പെൻഡ് ചെയ്തത്.മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടേതാണ് നടപടി. ഡി.ഡി.ഇയുടെ പരിശോധനയിൽ അരിക്കടത്ത് സ്ഥിരീകരിച്ചിരുന്നു. കണക്കിൽപെടാത്ത അരി സ്കൂളിൽനിന്ന് മറിച്ചുവിൽക്കുകയും കടത്തുകയും ചെയ്തതായാണ് കണ്ടെത്തൽ.രാത്രി വാഹനത്തിലേക്ക് അരിച്ചാക്കുകൾ മാറ്റുന്ന ദൃശ്യം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സാമൂഹികമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെ സംഭവം വിവാദമാവുകയും ഉച്ചക്കഞ്ഞിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ സ്‌കൂളിലെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നുഅരി കയറ്റിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാന ഭക്ഷ്യകമ്മിഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് ഭക്ഷ്യകമ്മിഷൻ അംഗം വി. രമേശൻ അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here