തിരുവനന്തപുരം : 16 ജനുവരി 2024

കേന്ദ്രസർക്കാരിൻ്റെ ജനക്ഷേമ പദ്ധതികളുടെ പ്രചരണാർത്ഥം സംഘടിപ്പിച്ച വികസിത് ഭാരത്
 സങ്കൽപ്പ് യാത്ര തേയില തോട്ടം മേഖലയായ പീരുമേട് ഗ്രാമപഞ്ചായത്തിലെത്തി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പീരുമേട് ശാഖയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പീരുമേട് എ.ബി.ജി ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം ജില്ലാ ലീഡ് ബാങ്ക് മാനേജർ ജോസ് ജോർജ്ജ് വളവി ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തൊടുപുഴ റീജിയണൽ ബിസിനസ് ഓഫീസർ ഗ്രീഷ്മ റിച്ചാർഡ് അദ്ധ്യക്ഷയായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പീരുമേട് ശാഖാ മാനേജർ നിഥിൻ എസ്. നാഥ് സ്വാഗതം പറഞ്ഞു. കൃഷി വിജ്ഞാൻ കേന്ദ്രയിലെ ശാസ്ത്രജ്ഞൻ ഡോ. സുധാകർ സൗന്ദരാജ് കേന്ദ്ര പദ്ധതികളുടെ വിശദീകരണം നടത്തി. ടീ ബോർഡ് പീരുമേട് ഡവലപ്മെന്റ് ഓഫീസർ രമ്യ എം.ബി മുഖ്യപ്രഭാഷണം നടത്തി. 


പീരുമേട് ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ  ശശികല ശശി, പീരുമേട് ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ മണികണ്ഠൻ, പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പ്രതിനിധി ഡോ. ഗിന്നസ് മാടസ്വാമി, എഫ്.എ.സി.ടി പ്രതിനിധി ഗോകുൽ ഗോപി, ഗിന്നസ് സുനിൽ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. കേന്ദ്ര പദ്ധതികളുടെ ഗുണഫോക്താക്കൾ മേരി കഹാനി മേരി ജുവാനി പരിപാടിയിൽ  തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു. വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ കേന്ദ്ര പദ്ധതികളെപ്പറ്റി പരിചയപ്പെടുത്തി. പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതി മുഖേന  അർഹരായ ആറ് പേർക്ക് സൗജന്യ ഗ്യാസ് കണക്ഷൻ വിതരണം ചെയ്തു. ഇതോടൊപ്പം
സൗജന്യ ഗ്യാസ് കണക്ഷൻ എടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യവും  ഏർപ്പെടുത്തിയിരുന്നു. കാർഷിക മേഖലയില്‍ സാങ്കേതിക വിദ്യകള്‍ പ്രയോഗിക്കുന്നതിന്റെ ഭാഗമായി വളപ്രയോഗം നടത്തുന്നതിനുള്ള ഡ്രോണ്‍ സാങ്കേതിക വിദ്യയും കർഷകരെ പരിചയപ്പെടുത്തി. ചടങ്ങിനോടനുബന്ധിച്ച് ജോഷി മഹാത്മ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി. 


പങ്കെടുത്ത എല്ലാവരും വികസിത് സങ്കൽപ്പ് പ്രതിജ്ഞയെടുത്തു. വിവിധ കേന്ദ്ര പദ്ധതികളെ കുറിച്ച് വിശദീകരിക്കുന്ന പ്രത്യേക വാഹനത്തിലെ വീഡിയോ പ്രദർശനം ഏറെ ശ്രദ്ധേയമായി

LEAVE A REPLY

Please enter your comment!
Please enter your name here