Saturday, July 27, 2024
HomePOLITICSKERALAMരക്ഷിതാക്കളോട് വഴക്കിട്ട് വീടുവിട്ടിറങ്ങിയ പതിനാലുകാരിക്ക് പീഡനം; യുവാവ് അറസ്റ്റിൽ

രക്ഷിതാക്കളോട് വഴക്കിട്ട് വീടുവിട്ടിറങ്ങിയ പതിനാലുകാരിക്ക് പീഡനം; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: കൊടുവള്ളി തെക്കേപുരയിൽ ടി കെ അജ്‌മലിനെയാണ് (24) പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെളളിയാഴ്ചയായിരുന്നു സംഭവം.രാവിലെ പതിനൊന്നു മണിയോടെ രക്ഷിതാക്കളുമായി വഴക്കിട്ടാണ് പെൺകുട്ടി വീടുവിട്ടിറങ്ങിയത്. കുന്ദമംഗലം സ്റ്റാൻഡിലെത്തിയ പെൺകുട്ടിയെ അജ്മൽ മുക്കത്തെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു, പെൺകുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിയിരുന്നു. തുടർന്ന് പതിനാലുകാരിയെ കണ്ടെത്തിയതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. സംഭവത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിയെ മുക്കത്ത് നിന്ന് പൊലീസ് പിടികൂടുകയായിരുന്നു.ഇയാൾക്കെതിരെ പോക്സോ വകുപ്പുപ്രകാരം കേസെടുത്തതായി കുന്ദമം​ഗലം പൊലീസ് അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments