കോഴിക്കോട്: സൗത്ത് ഏഷ്യ റീജണൽ സേഫ് ഗാർഡ്സ് കോർഡിനേറ്റർ ജോ ടുയോർ, സൗത്ത് ഏഷ്യ സീനിയർ ഒ.എച്ച്.എസ് കോർഡിനേറ്റർ നടാസ വെറ്റ്മ, ഇന്ത്യ സേഫ് ഗാർഡ്സ് കോർഡിനേറ്റർ നേഹ വ്യാസ്, സീനിയർ പരിസ്ഥിതി കൺസൾട്ടന്റ് ദീപ ബാലകൃഷ്ണൻ എന്നിവര് സംഘത്തില് ഉണ്ടായിരുന്നു.കോഴിക്കോട് കോർപ്പറേഷന്റെ വെസ്റ്റ്ഹില്ലിൽ പ്രവർത്തിക്കുന്ന മാലിന്യ സംസ്കരണ കേന്ദ്രം, വടകര നഗരസഭയുടെ പുതിയാപ്പയിലെ മാലിന്യ സംസ്കരണ കേന്ദ്രം, നാരായണ നഗരിയിൽ പ്രവർത്തിക്കുന്ന അജൈവ മാലിന്യ സംസ്കരണ കേന്ദ്രം എന്നിവിടങ്ങളിലാണ് സംഘം സന്ദർശിച്ചത്.

കോഴിക്കോട് കോർപറേഷനിൽ മേയർ ഡോ. ബീന ഫിലിപ്പ്, കെ.എസ്.ഡബ്ല്യു.എം.പി. സ്റ്റേറ്റ് ഡെപ്യൂട്ടി പ്രൊജക്റ്റ് ഡയറക്ടർ എസ്. സുബോധ്,കോർപറേഷൻ അഡിഷണൽ സെക്രട്ടറി ഷെറി, കെ.എസ്.ഡബ്ല്യു.എം.പി ജില്ലാ ഡെപ്യൂട്ടി കോർഡിനേറ്റർ കെ.ആർ.വിഘ്നേഷ്, ഹെൽത്ത് ഇൻസ്പെക്ടർ ഡെയ്സൺ, ജെ.എച്ച്.ഐ മനീഷ എസ്. ഡബ്ള്യു.എം എഞ്ചിനീയർ കെ.പി.രമേഷ് എന്നിവർ പദ്ധതിയെക്കുറിച്ചു വിശദീകരിച്ചു.

വടകര നഗരസഭയിൽ നഗരസഭാ സെക്രട്ടറി എന്. കെ. ഹരീഷ്, ക്ലീൻ സിറ്റി മനേജർ രമേശന് കെ.പി. ജില്ലാ ഡെപ്യൂട്ടി കോർഡിനേറ്റർ കെ.ആർ. വിഘ്നേഷ്, പാക്കേജ്-ഡി ടീം ലീഡർ മഹേഷ് റെഡ്ഡി കൊഡൂരു, ഡി.പി.എം.സി ജില്ലാ കോർഡിനേറ്റർ ഷൈജു പി. ജോർജ്ജ്, കെ. എസ്.ഡബ്ല്യു.എം.പി എഞ്ചിനീയർമാരായ ലിവിന് പ്രമോദ് (വടകര), അബ്ദുൾ ഖാദർ (ടി.എസ്.സി), വിവിധ തലങ്ങളിലെ സാങ്കേതിക വിദഗ്ധരായ മണികണ്ഠൻ, ശ്യാമിലി, പ്രേം ലാൽ, ടി.എസ്. പറശ്ശിൻ രാജ് തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here