തിരുവനന്തപുരം : കേരളം കാത്തിരുന്ന 2023- 2024 വര്‍ഷത്തെ ക്രിസ്മസ് -ന്യൂ ഇയര്‍ ബമ്പറിന്റെ് ഒന്നാം സമ്മാനമായ 20 കോടി രൂപയടിച്ച ഭാഗ്യശാലിയെ കണ്ടെത്തി. പോണ്ടിച്ചേരി സ്വദേശിയായ അഭിലാഷാണ് ടിക്കറ്റുമായി ലോട്ടറി ഡയറക്ടറേറ്റില്‍ എത്തിയത്. 33 വയസുകാരനാണ് ടിക്കറ്റുമായി ലോട്ടറി ഡയറക്ടറേറ്റില്‍ എത്തിയത്. ബിസിനസുകാരാനാണ് അഭിലാഷ്.ശബരിമല തീര്‍ത്ഥാടനത്തിന് വന്നപ്പോള്‍ തിരുവനന്തപുരത്ത് നിന്നാണ് ഇയാള്‍ ടിക്കറ്റ് എടുത്തത്. തന്റെ് വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്നാവശ്യപ്പെട്ട് ഡയറക്ടര്‍ക്ക് ഇയാള്‍ കത്ത് നല്‍കിയിട്ടുണ്ട്. സ്വാമി അയ്യപ്പന്‍ നല്‍കി സമ്മനമായി കാണുന്നവെന്ന് ഭാഗ്യശാലി മാധ്യമങ്ങളോട് പറഞ്ഞു.XC 224901 എന്ന നമ്പറിനാണ് ക്രിസ്മസ്- ന്യൂ ഇയര്‍ ബമ്പറിന്റെ് ഒന്നാം സമ്മാനം ലഭിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here