തിരുവനന്തപുരം: ജോലി അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്കായി പ്രൈവറ്റ് ജോബ് പോര്‍ട്ടല്‍ എന്ന ഓണ്‍ലൈന്‍ സംവിധാനം ഒരുക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി നിയമസഭയെ അറിയിച്ചു.സ്വകാര്യസംരഭകരുടെ സഹായത്തോടെ സംസ്ഥാന വ്യാപകമായി നിയുക്തി ജോബ് ഫെയറുകള്‍ സംഘടിപ്പിക്കുന്നുണ്ട്. എംപ്ലോയ്‌മെന്റ് എക്‌സേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ റെക്കോഡുകളുടെ ഡിജിറ്റൈസേഷന്‍ പ്രവൃത്തികള്‍ അവസാനഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.സ്വകാര്യമേഖലയിലെ ഒഴിവുകള്‍ കൂടി ഉദ്യോഗാര്‍ത്ഥികളെ അറിയിക്കാന്‍ ഈ പോർട്ടൽ സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here