ആലപ്പുഴ : എസ്ഡിപിഐ നേതാവ് കെഎസ് ഷാൻ വധക്കേസിൽ കുറ്റപത്രം മടക്കണമെന്ന പ്രതികളുടെ ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ഹർജിയിൽ പ്രോസിക്യൂഷൻ ഭാഗത്തിന്റെ വാദം കേട്ടു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പി പി ഹാരിസ് ആണ് ഹാജരായത്. തിങ്കളാഴ്ച പ്രതിഭാഗത്തിന്റെ വാദം കേൾക്കും.ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതികൾക്കെതിരെയുള്ള കുറ്റപത്രം പിൻവലിക്കണം എന്നാണ് പ്രതിഭാഗം അഭിഭാഷകന്റെ വാദം. ഇതിന് അവർ ഉന്നയിക്കുന്ന കാരണം. അന്വേഷണ ഉദ്യോഗസ്ഥൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആണ് എന്നുള്ളതാണ്.ഇദ്ദേഹത്തെയാണ് അന്വേഷണ തലവനായി അന്ന് നിയോഗിച്ചിരുന്നത്. അതുകൊണ്ട് ഇദ്ദേഹത്തിന്റെ കുറ്റപത്രം നിലനിൽക്കില്ല എന്നുള്ളതായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും മുൻപ് ഉണ്ടായിരുന്ന സമാനമായ കേസുകളുടെ സാധ്യതകൾ ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ അതിനെ എതിർത്തു. അഞ്ചാം തീയതി പ്രതിഭാഗത്തിന്റെ വാദം കേൾക്കുന്നതിന് കേസ് മാറ്റിവച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here