തിരുവനന്തപുരം: തിരുവല്ലം സ്വദേശിനി ഷഹാന ഷാജിയുടെ ആത്മഹത്യാക്കേസില്‍ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ. തിരുവനന്തപുരം കണ്ടലയില്‍ നിന്നാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. നൗഫലും മാതാവും ഒളിവിലായിരുന്നു.നേരത്തെ കേസിൽ പ്രതികളെ സഹായിക്കാൻ ശ്രമിച്ച പോലീസ് ഉദ്യോ​ഗസ്ഥനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. സിവിൽ പോലീസ് ഓഫീസറായ നവാസിനെതിരെയായിരുന്നു നടപടി. ഒളിവില്‍പ്പോയ പ്രതികളെ കണ്ടെത്തുന്നതിനായുള്ള പോലീസ് നീക്കം പ്രതികളെ അറിയിച്ചതിനെ തുടർന്നായിരുന്നു സസ്പെൻഷൻ.ഡിസംബര്‍ 26-നാണ് ഷഹാന ഷാജിയെ വണ്ടിത്തടത്തെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ഭർത്താവ് നൗഫലാലുമായി മൂന്നു മാസമായി പിരിഞ്ഞു താമസിക്കുകയായിരുന്നു. മൂന്നര വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് രണ്ടു വയസ്സുള്ള മകനുണ്ട്. ഭര്‍തൃവീട്ടുകാരുടെ മാനസികപീഡനവും ഉപദ്രവവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു പരാതി.

LEAVE A REPLY

Please enter your comment!
Please enter your name here