Saturday, July 27, 2024
HomePOLITICSKERALAMശബരിമല വിമാനത്താവളം; സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കുന്നതിനും, ഡിപിആർ തയാറാക്കുന്നതിനും ഏജന്‍സിയെ തിരഞ്ഞെടുക്കാൻ നടപടിയെന്ന് മുഖ്യമന്ത്രി

ശബരിമല വിമാനത്താവളം; സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കുന്നതിനും, ഡിപിആർ തയാറാക്കുന്നതിനും ഏജന്‍സിയെ തിരഞ്ഞെടുക്കാൻ നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : ശബരിമല വിമാനത്താവളത്തിനു വേണ്ടി സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്‌പിവി)  രൂപീകരിക്കുന്നതിനും വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആർ) തയാറാക്കുന്നതിനും ഒരു ഏജന്‍സിയെ തിരഞ്ഞെടുക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ കെ.യു.ജനീഷ്‌കുമാറിന്‍റെ ശ്രദ്ധക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.സെന്‍റര്‍ ഫോര്‍ മാനേജ്മെന്‍റ് ഡവലപ്മെന്‍റ് തയാറാക്കിയ അന്തിമ സാമൂഹിക ആഘാത വിലയിരുത്തല്‍ പഠന റിപ്പോര്‍ട്ട് പഠിക്കുന്നതിനു നിയോഗിക്കപ്പെട്ട ഏഴംഗ വിദഗ്ധ സമിതി ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്. സമിതിയുടെ ശുപാര്‍ശ പരിഗണിച്ച് ഏകദേശം 2,570 ഏക്കര്‍ ഭൂമി വിമാനത്താവള നിര്‍മാണത്തിനായി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.ശബരിമല വിമാനത്താവള പദ്ധതിക്കു കേന്ദ്രസര്‍ക്കാരിന്‍റെ സൈറ്റ് ക്ലിയറന്‍സ്, ഡിഫന്‍സ് ക്ലിയറന്‍സ് എന്നിവ ലഭ്യമായിട്ടുണ്ട്. സുരക്ഷാ ക്ലിയറന്‍സിനുള്ള അപേക്ഷ ആഭ്യന്തര മന്ത്രാലയത്തിന്‍റെ പരിഗണനയിലാണ്. പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട് തയാറാക്കി. റിപ്പോര്‍ട്ട് കേന്ദ്ര വനം – പരിസ്ഥിതി – കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്‍റെ അനുമതിക്കായി സമര്‍പ്പിക്കുന്നതിനു നടപടി സ്വീകരിച്ചു വരുന്നു.

RELATED ARTICLES

Most Popular

Recent Comments