എരുമേലി :ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളത്തിനായി ഏറ്റെടുക്കുന്ന സ്വകാര്യവ്യക്തികളുടെ ഭൂമിയുടെ അതിർത്തി നിർണയം പൂർത്തിയായി .165 ഏക്കർ സ്ഥലമാണ് ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് സ്വകാര്യവ്യക്തികളുടേതായി ഏറ്റെടുക്കുന്നത് .300 ഏക്കർ ഭൂമി സ്വകാര്യവ്യക്തികളുടേത് ഏറ്റെടുക്കുമെന്നായിരുന്നു ആദ്യ  സർക്കാർ വിജ്ഞാപനത്തിലുള്ള  അറിയിപ്പ് .എന്നാൽ അതിർത്തി നിർണയം പൂർത്തിയായപ്പോൾ 300 ഏക്കർ എന്നത് 165 ഏക്കറായും ഏറ്റെടുക്കുന്ന വീടുകളുടെ എണ്ണം നൂറിൽ താഴെ ആകുകയുമായിരുന്നു .എരുമേലി തെക്ക് വില്ലേജിൽ 142  ഏക്കറും മണിമല വില്ലേജിൽ 23 ഏക്കറുമാണ് വിമാനത്താവളത്തിനായി സ്വകാര്യ വ്യക്തികളിൽ നിന്നും  ഏറ്റെടുക്കേണ്ടി വരുന്നത് .2026 ഏക്കർ ഭൂമിയാണ് ബിലീവേഴ്‌സ് ചർച്ചിന്റെ കൈവശത്തിലുള്ളത് ,ഇതും വിമാനത്താവളത്തിനായി മുഴുവനായും ഏറ്റെടുക്കും .വിമാനത്താവളത്തിനായി ഏറ്റെടുക്കുന്ന പുരയിടങ്ങളിൽ കുറ്റികൾ സ്ഥാപിച്ചു അതിരു തിരിക്കുന്ന ജോലികളാണ് ഇപ്പോൾ പൂർത്തിയായത് .ഉടൻ തന്നെ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള 11 (1 ) വിജ്ഞാപനം പുറപ്പെടുവിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here