കാഞ്ഞിരപ്പള്ളി

കാഞ്ഞിരപ്പള്ളി മൈക്കാ ഇംഗ്ലീഷ് മീഡിയം സ്കൂൾ വളപ്പിൽ പുതുതായി നിർമ്മിച്ച സ്റ്റേഡിയവും വോളിബോൾ അക്കാദമിയും പ്രവർത്തനം തുടങ്ങി. ഇൻറ്റർ നാഷണൽ ഫുട്ബോൾ പ്ലെയറും കേരളാ സ്‌പോർട്ട് സ് കൗൺസിൽ സംസ്ഥാന പ്രസിഡണ്ടുമായ യു ഷറഫലി ഇത് നാടിനു സമർപ്പിച്ചു. ഏഷ്യൻ മുൻ വോളി താരം അബ്ദുൽ റസാഖ് പൈ നാ പള്ളിയിൽ, റിയാസ് കാൽ റ്റെക്സ്, അൻസാരിമംഗലത്തു കരോട്ട്, സ്കൂൾ ഹെഡ്മിസ്ട്രസ് ലൈലാ ടീച്ചർ, മൻസൂർ നെല്ലിമല പുതുപറമ്പിൽ, സിറാജുദീൻ തൈ പറമ്പിൽ, ഷംസുദ്ദീൻ തോട്ടത്തിൽ, അഡ്വ: റഫീഖ് ഇസ്മയിൽ താഴത്തു വീട്ടിൽ, ഷാഹുൽ, റിയാസ്, അമീർ എന്നിവർ സംസാരിച്ചു.

വോളിബോളിൻ്റെ ഈറ്റില്ലമായ കാഞ്ഞിരപള്ളിയിൽ വോളിബോൾ താരങ്ങളെ വളർത്തി കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് അബ്ദുൽ റസാഖിൻ്റെ നേതൃത്വത്തിൽ വോളി അക്കാദമി പ്രവർത്തനം തുടങ്ങിയിട്ടുള്ളത്. 25 ലക്ഷം രൂപ ചെലവിട്ടാണ് ആധുനിക സംവിധാനങ്ങളോടെ വോളിബോൾ സ്റ്റേഡിയം നിർമ്മിച്ചിട്ടുള്ളത്.

ചിത്രവിവരണം: കാഞ്ഞിരപ്പള്ളി മൈക്കാ വോളിബോൾ സ്റ്റേഡിയത്തിൻ്റേയും അക്കാദമിയുടേയും ഉൽഘാടനം ബോൾ പാസ് ചെയ്ത് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് യു ഷറഫലി ഉൽഘാടനം ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here