കൊ​ച്ചി: മ​ട്ടാ­​ഞ്ചേ­​രി­​യി​ല്‍ വീ​ടി​ന്‍റെ മൂ​ന്നാം​നി­​ല​യി​ല്‍ ക​ളി​ക്കു​ന്ന​തി​നി​ടെ താ​ഴേ​ക്ക് വീ​ണ ര​ണ്ടു കു​ട്ടി​ക​ളി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. മ​ട്ടാ​ഞ്ചേ​രി ഗേ​ലാ​സേ​ഠ് പ​റ​മ്പി​ല്‍ ഷ​ക്കീ​റി​ന്‍റെ​യും സു​മി​നി​യു​ടെ​യും മ​ക​ള്‍ നി​ഖി​ത (13) ആ​ണ് മ​രി­​ച്ച​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം. ബ­​ന്ധു​വാ​യ നാ​ല് വ­​യ­​സു­​കാ­​രി­​ക്കൊ​പ്പം ക​ളി​ക്കു​ക​യാ​യി​രു​ന്നു നി​ഖി­​ത. പെ​ണ്‍­​കു​ട്ടി പെ​ട്ടെ​ന്ന് നി​ഖി​ത​യെ കെ​ട്ടി​പ്പി​ടി​ച്ച​തോ­​ടെ ഇ­​രു­​വ​രും മ­​റി­​ഞ്ഞ് താ­​ഴേ­​ക്ക് വീ­​ഴു­​ക­​യാ­​യി­​രു​ന്നു.ത​ല​യ്ക്ക് ഗു​രു­​ത­​ര­​മാ​യി പ​രി​ക്കേ​റ്റ നി​ഖി​ത​യെ ഉ​ട​നെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി­​ലും ജീ­​വ​ന്‍ ര­​ക്ഷി­​ക്കാ­​നാ­​യി​ല്ല. പ​രി​ക്കേ​റ്റ നാ­​ല് വ​യ​സു​കാ​രി ചി​കി​ത്സ​യി​ലാ​ണ്. ഫോ​ര്‍​ട്ട്‌​കൊ​ച്ചി ഫാ​ത്തി​മ ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ല്‍ എ​ട്ടാം ക്ലാസ് വി​ദ്യാ​ര്‍​ഥി​നി​യാ­​ണ് മ­​രി​ച്ച നി​ഖി­​ത.

LEAVE A REPLY

Please enter your comment!
Please enter your name here