Saturday, July 27, 2024
HomePOLITICSKERALAMലോക്സഭാ തിരഞ്ഞെടുപ്പ്: വയനാട്ടിൽ 14,812 പുതിയ വോട്ടർമാർ

ലോക്സഭാ തിരഞ്ഞെടുപ്പ്: വയനാട്ടിൽ 14,812 പുതിയ വോട്ടർമാർ

വയനാട്:അന്തിമ പട്ടികയിൽ 6,21,880 വോട്ടർമാർ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ ജില്ലയിൽ വയനാട് 6,21,880 വോട്ടർമാർ. 14,812 പേരാണ് പുതുതായി പേര് ചേർത്തത്. ആകെ വോട്ടർമാരിൽ 3,04,838 പുരുഷൻമാരും 3,17,041 സ്ത്രീകളും ഒരു ട്രാൻസ്‌ജെൻഡർ വോട്ടറുമാണുള്ളത്. മാനന്തവാടി നിയമസഭാ മണ്ഡലത്തിൽ 1,97,153 ഉും, സുൽത്താൻ ബത്തേരിയിൽ 1,07,674, കൽപ്പറ്റയിൽ 2,04,451 വോട്ടർമാരുമാണ് ഉള്ളത്.2024 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവരെ ഉൾപ്പെടുത്തിയാണ് വോട്ടർ പട്ടിക തയാറാക്കിയത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ വോട്ടർമാരുടെ എണ്ണം 5,94,177 ആണ്. അന്തിമ വോട്ടർ പട്ടിക അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് സൗജന്യമായി ലഭിക്കും. പൊതുജനങ്ങൾക്ക് താലൂക്ക്, വില്ലേജ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ബൂത്ത് ലെവൽ ഓഫീസർമാർ മുഖേന വോട്ടർ പട്ടിക പരിശോധിക്കാം. അന്തിമ വോട്ടർ പട്ടികയിൽ പേര് ചേർക്കാത്തവർക്ക് നാമനിർദ്ദേശ പത്രിക സമർപ്പണ തീയതി വരെ അപേക്ഷിക്കാം. 2024 മാർച്ചിൽ 18 വയസ്സ് പൂർത്തിയാകുന്നവർക്ക് ഓൺലൈനായി അപേക്ഷ നൽകി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ട്.

RELATED ARTICLES

Most Popular

Recent Comments