പാ​ല​ക്കാ​ട്: ജ​ങ​ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 21 കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി. റെ​യി​ൽ​വേ സം​ര​ക്ഷ​ണ സേ​ന​യു​ടെ പാ​ല​ക്കാ​ട് കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും പാ​ല​ക്കാ​ട് എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്റ് ആ​ൻ​ഡ് ആ​ൻ​റി ന​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡും സം​യു​ക്ത​മാ​യി ചൊ​വ്വാ​ഴ്ച രാ​വി​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക്കി​ടെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ 19.180 കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി.മൂ​ന്നാം പ്ലാ​റ്റ്ഫോ​മി​ൽ യാ​ത്ര​ക്കാ​രു​ടെ ഇ​രി​പ്പി​ട​ത്തി​ന​ടി​യി​ൽ മൂ​ന്നു ബാ​ഗു​ക​ളി​ലാ​യാ​ണ് ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. സ്റ്റേ​ഷ​ന്റെ പ്ര​ധാ​ന ക​വാ​ടം കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ ര​ണ്ടു​കി​ലോ ക​ഞ്ചാ​വു​മാ​യി അ​സം സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​ൻ പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു. അ​സം ബ​ർ​പേ​ട്ട സ്വ​ദേ​ശി ഹൈ​ദ​ർ അ​ലി (63)യാ​ണ് പി​ടി​യി​ലാ​യ​ത്. സം​ഭ​വ​ങ്ങ​ളി​ൽ എ​ക്സൈ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

LEAVE A REPLY

Please enter your comment!
Please enter your name here