തിരുവനന്തപുരം : 24  ജനുവരി 2024

പ്രധാനമന്ത്രിയുടെ മൻ കീ ബാത് പ്രഭാഷണ പരമ്പരയുടെ  105 ഭാഗങ്ങളെ അടിസ്ഥാനമാക്കി നെഹ്റു യുവ കേന്ദ്ര നടത്തിയ പ്രശ്നോത്തരി മത്സരത്തിൽ വിജയിച്ച 14 കുട്ടികൾ ഉൾപ്പെടുന്ന 18 അംഗ സംഘം ന്യൂഡൽഹിയിൽ നടക്കുന്ന ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കാനായി യാത്ര തിരിച്ചു.റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കുന്ന സംഘം വിവിധ കേന്ദ്ര മന്ത്രിമാരെയും പ്രധാൻമന്ത്രി സംഗ്രഹാലയ്, രാഷ്ട്രപതി ഭവൻ, താജ്മഹൽ ഉൾപ്പടെയുള്ള സ്ഥലങ്ങളും സന്ദർശിക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ വി.മുരളീധരനാണ് സംഘത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കൻററി, കോളേജ് തലങ്ങളിലാണ് മത്സരം നടന്നത്. റവന്യൂ ഡിവിഷൻ തലത്തിൽ സമ്മാനം നേടിയ കുട്ടികളാണ് സംഘത്തിലുള്ളത്. പോത്തൻകോട് എൽ.വി ഹൈസ്കൂളിലെ ശിവഗംഗ, സാധിക ഡി. എസ്. ഗവ. എച്ച്. എസ് എസ് ഇളമ്പ, അഥീന യു.എസ്, ഗവ. എച്ച്. എസ് ജവഹർ കോളനി, നവനീത് കൃഷ്ണ, ഗവ. എച്ച് എസ് എസ് മടവൂർ, മിഥുൻ നായർ, ഗവ. എച്ച് എസ് ആറ്റിങ്ങൽ, അക്ഷയ പ്രദീപ്, കോട്ടൺ ഹിൽ ജി.എച്ച്.എസ്, എസ് പദ്മിനി, മേനംകുളം ജ്യോതിസ് സെൻട്രൽ സ്കൂൾ, അശ്വിൻ പ്രണവ്, വിദ്യാധിരാജ എച്ച് എസ് നെയ്യാറ്റിൻകര, അമൽ എ.എം. ഗവ. എച്ച്.എസ് എസ് ആറ്റിങ്ങൽ, ശ്രീഹരി എസ്, വിക്ടറി എച്ച് എസ് എസ് നെയ്യാറ്റിൻകര, അലിം അംജാദ്, ഗവ. എച്ച് എസ്.എസ് പകൽക്കുറി, സ്നേഹ എസ് കാർമൽ ജി.എച്ച്.എസ്, ജ്യോതിസ് മോഹൻ പങ്കജ കസ്തൂരി ആയൂർവ്വേദ കോളേജ്, ഹരികൃഷ്ണൻ എസ്.എസ് യൂണിവേഴ്സിറ്റി കോളേജ് എന്നീ വിദ്യാർത്ഥികളും അധ്യാപകരായ പള്ളിപ്പുറം ജയകുമാർ, രാധിക ടി. ആർ, ശ്രീലാൽ ആർ.എൽ, നെഹ്രു യുവകേന്ദ് വോളണ്ടിയർ ആർ എസ് അഭിജിത് എന്നിവരാണ് സംഘത്തിലുള്ളത്. ജനുവരി 30-ന് സംഘം തിരിചെത്തും. യാത്രയയപ്പ് ചടങ്ങിൽ നെഹ്റു യുവ കേന്ദ്ര സംഗതൻ സ്റ്റേറ്റ് ഡയറക്റ്റർ എം.അനിൽകുമാർ, ഗ്ലോബൽ ഗിവേർസ് ഫൗണ്ടേഷൻ  ഡയരക്ടർ ഡോ. എ.രാധാകൃഷ്ണൻ നായർ, ജയകുമാർ പള്ളിപ്പുറം എന്നിവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here