കോട്ടയം: കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പന് പാർലമെൻറ് സീറ്റിൽ മത്സരിക്കാൻ യോഗ്യതയില്ലന്ന് പറഞ്ഞ് യുത്ത് ഫ്രണ്ടിൻ്റെ പേരിൽ പ്രസ്താവന ഇറക്കിയിരിക്കുന്ന മജീഷ് കൊച്ചുമലയിൽ എന്ന വ്യക്തിയെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നാളുകൾക്ക് മുമ്പ് യൂത്ത് ഫ്രണ്ടിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതാണെന്നും മജീഷിന്റെ പ്രസ്താവനയുമായി യൂത്ത് ഫ്രണ്ടിന് യാതൊരു ബന്ധവുമില്ലന്നും യുത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡൻറ് അജിത് മുതിരമല അറിയിച്ചു.

യുഡിഎഫ് ജില്ലാ ചെയർമാനും കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റുമായ സജി മഞ്ഞക്കടമ്പന് കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുവാനുള്ള എല്ലാ യോഗ്യതകളുമുണ്ടെന്നും സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നത് പാർട്ടി ചെയർമാൻ ആണെന്നും അജിത് കൂട്ടി ചേർത്തു.

യൂത്ത് ഫ്രണ്ടിൻ്റെ പേരിൽ ഇത്തരക്കാർ നൽകുന്ന വാർത്തകൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കണമെന്നും അജിത് ആവശ്യപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here