Saturday, July 27, 2024
HomeLATEST NEWSമ​ണ്ഡ​ല - മ​ക​ര​വി​ള​ക്ക്:കെ​എ​സ്ആ​ർ​ടി​സി പ്ര​ത്യേ​ക സ​ർ​വീ​സു​ക​ൾ വ​ഴി നേടിയത് 38.88 കോ​ടി

മ​ണ്ഡ​ല – മ​ക​ര​വി​ള​ക്ക്:കെ​എ​സ്ആ​ർ​ടി​സി പ്ര​ത്യേ​ക സ​ർ​വീ​സു​ക​ൾ വ​ഴി നേടിയത് 38.88 കോ​ടി

 പത്തനംതിട്ട :മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ച്ച​തു മു​ത​ൽ പ​മ്പ – നി​ല​യ്ക്ക​ൽ റൂ​ട്ടി​ൽ ആ​കെ 1,37,000 ചെ​യി​ൻ സ​ർ​വീ​സു​ക​ളും 34,000 ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ളു​മാ​ണ് കെ​എ​സ്ആ​ർ​ടി​സി ന​ട​ത്തി​യ​ത്. ആ​കെ 64.25 ല​ക്ഷം യാ​ത്ര​ക്കാ​രാ​ണ് ഈ ​സ​ർ​വീ​സു​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​ത്.മ​ണ്ഡ​ല- മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചെ​ങ്ങ​ന്നൂ​ർ, കോ​ട്ട​യം, കു​മ​ളി, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ളും കെ​എ​സ്ആ​ർ​ടി​സി ന​ട​ത്തി​യി​രു​ന്നു.

പ്ര​ത്യേ​ക സ​ർ​വീ​സു​ക​ൾ​ക്കു പി​ന്നാ​ലെ മ​ക​ര​ജ്യോ​തി ദ​ർ​ശ​നം ക​ഴി​ഞ്ഞ് തി​രി​ച്ചി​റ​ങ്ങി​യ അ​യ്യ​പ്പ​ഭ​ക്ത​ർ​ക്കാ​യി 15നു ​വൈ​കു​ന്നേ​രം ഏ​ഴു​മു​ത​ൽ 16 ന് ​പു​ല​ർ​ച്ചെ 3.30 വ​രെ പ​മ്പ – നി​ല​യ്ക്ക​ൽ റൂ​ട്ടി​ൽ ചെ​യി​ൻ സ​ർ​വീ​സു​ക​ളും കെ​എ​സ്ആ​ർ​ടി​സി ന​ട​ത്തി​യി​രു​ന്നു.ഇതിൽ നിന്നെല്ലാം കൂടിയാണ്38.88 കോ​ടി​യു​ടെ വ​രു​മാ​നം കെ എസ് ആർ ടി സി ക്ക് ലഭിച്ചത്.

ഇ​വ​കൂ​ടാ​തെ, ശ​ബ​രി​മ​ല ന​ട അ​ട​യ്ക്കു​ന്ന 20 ന് ​രാ​ത്രി വ​രെ ചെ​യി​ൻ സ​ർ​വീ​സു​ക​ളും, 21 ന് ​പു​ല​ർ​ച്ചെ നാ​ലു​വ​രെ ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ളും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് കെ​എ​സ്ആ​ർ​ടി​സി അ​റി​യി​ച്ചി​ട്ടു​ണ്ട്.

RELATED ARTICLES

Most Popular

Recent Comments