കു​മ​ളി: മ​ക്ക​ൾ പ​രി​പാ​ലി​ക്കാ​തെ അ​മ്മ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്ന മ​ക​ളെ ജോ​ലി​യി​ൽ​നി​ന്നു പി​രി​ച്ചു വി​ട്ടു.

കു​മ​ളി പ​ഞ്ചാ​യ​ത്തി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രി​യും അ​ന്ത​രി​ച്ച കു​മ​ളി സ്വ​ദേ​ശി അ​ന്ന​ക്കു​ട്ടി​യു​ടെ മ​ക​ളു​മാ​യ സി​ജി​യെ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്ന് പി​രി​ച്ചു​വി​ട്ട​താ​യി പ്ര​സി​ഡ​ന്‍റ് ര​ജ​നി ബി​ജു, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം. സി​ദ്ധി​ക് എ​ന്നി​വ​ർ അ​റി​യി​ച്ചു.

കു​മ​ളി കേ​ര​ള ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​യ മ​ക​ൻ സ​ജി​ക്കെ​തി​രേ​യും ബാ​ങ്ക് ന​ട​പ​ടി ഉ​ണ്ടാ​യേ​ക്കും. പോ​ലീ​സി​ൽ​നി​ന്ന് ബാ​ങ്ക് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് അ​ട്ട​പ്പ​ള്ളം ല​ക്ഷം വീ​ട് കോ​ള​നി​യി​ൽ ത​നി​ച്ച് താ​മ​സി​ച്ചി​രു​ന്ന അ​വ​ശ​യാ​യ അ​ന്ന​ക്കു​ട്ടി​യെ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ മ​രി​ച്ചു.

മ​ക്ക​ളു​ടെ നി‌​സ​ഹ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് സ​ർ​ക്കാ​രി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ക​ള​ക്ട​റും സ​ബ് ക​ള​ക്ട​റും നേ​രി​ട്ടെ​ത്തി നാ​ട്ടു​കാ​രു​ടെ​യും പോ​ലീ​സി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ കു​മ​ളി സെ​ന്‍റ് തോ​മ​സ് ഫെ​റോ​ന പ​ള്ളി​യി​ൽ അ​ന്ന​ക്കു​ട്ടി​യു​ടെ സം​സ്കാ​രം ന​ട​ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here