പനവൂര്‍: യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പനവൂര്‍-പനയമുട്ടം സ്വദേശിയായ പാറു എന്ന് വിളിക്കുന്ന അഭിരാമി (22) യെയാണ് വ്യാഴാഴ്ച രാവിലെ വീടിന്റെ പുറത്തെ സ്റ്റയറില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണോയെന്ന് സംശയമുണ്ട്.അയ്യപ്പന്‍ എന്ന് വിളിക്കുന്ന ശരത് (30) ആണ് യുവതിയുടെ ഭര്‍ത്താവ്. രണ്ടര വര്‍ഷം മുന്‍പായിരുന്നു വിവാഹം. ഇരുവരും തമ്മില്‍ സ്ഥിരം വഴക്കുണ്ടാവാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. നിശ്ചയം കഴിഞ്ഞ് ഉടന്‍ തന്നെ അഭിരാമിയെ ശരത് വിളിച്ചുകൊണ്ട് വരികയായിരുന്നു. ഇവര്‍ക്ക് ഒന്നര വയസ് പ്രായമുള്ള ആണ്‍കുഞ്ഞുണ്ട്. പെയ്ന്റിംഗ് തൊഴിലാളിയാണ് ശരത്.ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയക്കും. കൊലപാതകമാണോ എന്ന് പോസ്റ്റ്‌മോര്‍ട്ടം നടന്നാല്‍ മാത്രമേ പറയാന്‍ കഴിയൂവെന്ന് നെടുമങ്ങാട് പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here