തിരുവനന്തപുരം: കല്ലാമം ഷാലോം പ്രാർഥനാലയത്തിനുള്ളിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആഴങ്കൽ മേലെ പുത്തൻവീട്ടിൽ ശ്യം കൃഷ്ണ (35) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് യുവാവിനെ പ്രാർഥനാലയത്തിലെ പ്രയർ ഹാളിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.മദ്യപാനം നിർത്തുന്നതിനായി കഴിഞ്ഞ ദിവസം ശ്യാം കൃഷ്ണയെ അമ്മയും സഹോദരിയും ഒരു സുഹൃത്തും ചേർന്ന് പ്രാർഥനയ്ക്കായി എത്തിച്ചിരുന്നു. എന്നാൽ, ഇന്നലെ രാത്രിയോടെ യുവാവിനെ കാണാതാവുകയായിരുന്നു. തുടർന്ന്, അധികൃതർ യുവാവിനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. സംഭവത്തിൽ കാട്ടാക്കട്ട പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

LEAVE A REPLY

Please enter your comment!
Please enter your name here