തിരുവനന്തപുരം :സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് 30 മിനിറ്റുകൊണ്ട് നൽകിയതായി മന്ത്രി എം ബി രാജേഷിന്റെ ഫേസ് ബുക്ക് കുറിപ്പ് .ഇന്നലെ ആണ് പ്രധാനമന്ത്രി നരേന്ദ്രമോദി ,ഗുരുവായൂരിൽ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെയും ശ്രെയസിന്റെയും വിവാഹത്തിൽ പങ്കെടുത്തത് .വിവാഹം കഴിഞ്ഞു ഗുരുവായൂർ നഗരസഭയുടെ കൗണ്ടറിൽ കെ സ്മാർട്ട് വഴി വിവാഹസെര്ടിഫിക്കറ്റിന് അപേക്ഷിച്ചു .30 മിനിറ്റുകൊണ്ട് വിവാഹ സർട്ടിഫിക്കറ്റ് ലഭിച്ചു ,ഇക്കാര്യമാണ് മന്ത്രി ഫേസ് ബുക്കിൽ കുറിച്ചത് .

മന്ത്രി എം ബി രാജേഷിന്റെ  ഫേസ് ബുക്ക് കുറിപ്പ് കാണുക :”ഇന്ന് ഗുരുവായൂരിൽ പ്രധാനമന്ത്രി പങ്കെടുത്ത വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് കെ സ്മാർട്ടിലൂടെ ലഭിച്ചത് 30 മിനുട്ട് കൊണ്ടാണ്. കെ സ്മാർട്ടിലൂടെ അപേക്ഷിച്ച് അര മണിക്കൂറിനുള്ളിൽ തന്നെ വധൂവരന്മാരായ ഭാഗ്യയും ശ്രേയസും സർട്ടിഫിക്കറ്റ് ഗുരുവായൂർ നഗരസഭയുടെ കൗണ്ടറിൽ നിന്ന് കൈപ്പറ്റി. ഇതിന് മുമ്പ് തന്നെ ഓൺലൈൻ സർട്ടിഫിക്കറ്റും ലഭ്യമാക്കിയിരുന്നു. സംസ്ഥാനത്താകെ എല്ലാ നഗരസഭകളിലും ഇത്ര വേഗതയിലാണ് ഇപ്പോൾ വിവാഹ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നത്.

കെ സ്മാർട്ട് നമ്മുടെ നഗരസഭകളെ ഡബിൾ സ്മാർട്ടാക്കുകയാണ്”

LEAVE A REPLY

Please enter your comment!
Please enter your name here