തൃശ്ശൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സാക്ഷിയാക്കി നടൻ സുരേഷ് ഗോപിയുടെ മൂത്തപുത്രി ഭാഗ്യാ സുരേഷ് ഗോപിക്ക് ശ്രേയസ് മോഹൻ താലിചാർത്തി. ഗുരുവായൂർ ക്ഷേത്രനടയിൽ തീർത്തും ലളിതമായാണ് താലിചാർത്തൽ നടന്നത്. തൊട്ടടുത്ത സ്വകാര്യ കൺവെൻഷൻ സെന്ററിൽ സൂപ്പർ താരങ്ങൾ ഉൾപ്പെടെ എത്തിച്ചേർന്നിരുന്നു. ഇവിടെയാണ് വിശാലമായ വിവാഹവിരുന്നും സൽക്കാരവും. കഴിഞ്ഞ ദിവസം വൈകുന്നേരം നരേന്ദ്ര മോദി കേരളത്തിലെത്തിയിരുന്നു. രാവിലെ എട്ടേമുക്കാലിനും ഒൻപത് മണിക്കും ഇടയിലെ ശുഭ മുഹൂർത്തത്തിലായിരുന്നു വിവാഹം.വിദേശ സർവകലാശാലയിൽ നിന്നും ബിരുദം കരസ്ഥമാക്കിയവരാണ് ഭാഗ്യാ സുരേഷ് ഗോപിയും ശ്രേയസ് മോഹനും. ആർഭാടപൂർവമായ വിവാഹപൂർവ പരിപാടികൾ അരങ്ങേറിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here